ആലുവയില്‍ റോഡില്‍ കാറിന്റെ തകരാര്‍ പരിശോധിക്കുകയായിരുന്ന രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (18:05 IST)
ആലുവയില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ആലുവ നെടുവന്നൂരിലാണ് സംഭവം. ഇരുവരെയും കടിച്ച നായ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. നെടുന്നൂരില്‍ റോഡിനുസമീപം കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് കടിയേറ്റത്. 
 
അതേസമയം ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്‌റസ വിദ്യാര്‍ത്ഥി 12കാരന്‍ മെഹനാസിനാണ് തെരുവുനായയുടെ കടിയേറ്റത്. മദ്‌റസയില്‍ നിന്ന് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് നിരവധിപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article