2499 രൂപയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോംഗ്രൗണ്ട് മത്സരങ്ങൾ എല്ലാം കാണാം: ഫാൻ സീസൺ ടിക്കറ്റുകളെ പറ്റി അറിയേണ്ടതെല്ലാം

ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (17:09 IST)
ഐഎസ്എൽ ഒൻപതാം സീസണിലെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീസൺ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. തുടക്കമെന്ന നിലയിൽ 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭിക്കും.
 
സീസൺ ടിക്കറ്റിലൂടെ ഹോം ഗ്രൗണ്ടിലെ എല്ലാ കളികളും ഒരു ടിക്കറ്റിലൂടെ ആരാധകർക്ക് കാണാനാകും. സ്റ്റേഡിയത്തിലെ ഏറ്റവും മികച്ച സീറ്റുകൾ ഉൾപ്പെടുന്ന രണ്ടാം നിര ഈസ്റ്റ്,വെസ്റ്റ് ഗ്യാലറികളിൽ ഇരുന്ന് മത്സരം കാണാനുള്ള അവസരവും ഇതിന് പുറമെ ഫസ്റ്റ് ടീം പരിശീലന സെഷനുകളും സീസൺ ടിക്കറ്റ് വാങ്ങുന്നതോടെ കാണികൾക്ക് കാണാനാവും.
 
ഭാഗ്യശാലികളായസീസൺ ടിക്കറ്റ് ഉടമകൾക്ക് താരങ്ങളെ കാണാനും താരങ്ങൾ ഒപ്പിട്ട ജേഴ്സികൾ സ്വന്തമാക്കാനും ടീമിനൊപ്പം മത്സരം കാണാനുമുള്ള അവസരമുണ്ടാകും. ഹീറോ ഐഎസ്എൽ 2022-23 ൻ്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ് സിക്കെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍