ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പൊന്‍കുന്നം ഡോക്ടര്‍ എം കെ ഷാജിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്ത് വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹായത്തിന് ഒരു യുവതിയും മകളും വീട്ടില്‍ വരാറുണ്ടായിരുന്നു.