ആലപ്പുഴയില്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

ശ്രീനു എസ്
ബുധന്‍, 2 ജൂണ്‍ 2021 (09:44 IST)
ചേര്‍ത്തല എക്സൈസ് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ലിറ്റര്‍ ചാരായവും 90 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഒരാള്‍ക്കെതിരേ കേസെടുത്തു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപിന് ആലപുഴ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ പി. ദിലീപിന്റെ നേതൃത്വത്തില്‍ സുരേഷ് ഉണ്ണികൃഷ്ണന്‍, പി.എസ്. ഗോപി കൃഷ്ണന്‍, എസ്. ദീലിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 
 
അതേസമയം ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ 20 ലിറ്റര്‍ ചാരായവുമായി മൂന്നുപേര്‍ പിടിയിലായി. ചാരായവും വാറ്റ് ഉപകരണങ്ങളും ആലപ്പുഴ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article