15കാരന്റെ കൊലപാതകം: ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ്

ശ്രീനു എസ്
വ്യാഴം, 15 ഏപ്രില്‍ 2021 (17:17 IST)
ആലപ്പുഴയില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 15കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാന്‍. ആരോ ചെയ്ത തെറ്റ് തങ്ങളുടെ തലയില്‍ വയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
അഭിമന്യുവിന്റെ ജ്യേഷ്ടനായ അനന്തുവിനെയാണ് കൊലപാതക സംഘം ലക്ഷ്യമിട്ടതെന്നും ഇയാളെ കിട്ടാതെ വന്നതിനാല്‍ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇന്നലെ രാത്രി വള്ളിക്കുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.

അനുബന്ധ വാര്‍ത്തകള്‍

Next Article