ആലപ്പുഴയില്‍ ഖാദിയുടെ തുണി മാസ്‌കുകള്‍ വിപണിയില്‍

ശ്രീനു എസ്
വ്യാഴം, 11 ജൂണ്‍ 2020 (13:52 IST)
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ തുണിയില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ വിപണിയില്‍. ആദ്യ ഘട്ടമായി നിര്‍മിച്ച ഒരു ലക്ഷം മാസ്‌കുകള്‍ കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ്, പൊലീസ് വകുപ്പ്, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് നല്‍കി. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ നിര്‍വ്വഹിച്ചു.
 
തികച്ചും പരിസ്ഥിതിക്കിണങ്ങിയതും സുഖകരവുമായ ഖാദി മസ്‌കുകള്‍ നൂറിലേറെ തവണ കഴുകി വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഖാദി മാസ്‌കിന് 15 രൂപയാണ് വില. ഹോള്‍സെയില്‍ വില 13 രൂപയുമാണ്. തികച്ചും അനുയോജ്യമായ ഖാദി മാസ്‌കുുകള്‍ ഉപയോഗിക്കുന്നതിലൂടെ കേരളത്തില്‍ ഖാദി മേഖലയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിന് പേര്‍ക്ക് ഇത് കൈത്താങ്ങാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article