കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ, രണ്ടുമാസംമുന്‍പ് വിവാഹിതരായ ദമ്പതികളില്‍ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
വ്യാഴം, 9 ജൂലൈ 2020 (18:40 IST)
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുമാസംമുന്‍പാണ് ഇവര്‍ വിവാഹിതരായത്. സംഭവസ്ഥലത്തു നിന്നും ഇവരുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് മൂലവും ജീവിത നൈരാശ്യം മൂലവുമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. 
 
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തോളം പൊലീസുകാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ദേവികയുടെ രോഗഉറവിടം വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article