കോൺഗ്രസ്സ് എസിൽ ചേരും എന്ന പ്രചരണം ഭാവനാസൃഷ്ടി മാത്രം, മത്സരിച്ച എല്ലാ സീറ്റുകളിലും എൻസിപി വീണ്ടും മത്സരിയ്ക്കും; എകെ ശശീന്ദ്രൻ

Webdunia
ഞായര്‍, 3 ജനുവരി 2021 (11:06 IST)
താൻ എൻസിപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന പ്രചരണം ഭാവനാസൃഷ്ടി മത്രമാണെന്ന് എകെ ശശീന്ദ്രൻ. എൻസിപി നേതാക്കൾ പല പർട്ടിളിലേയ്ക്ക് ചേക്കേറുന്നതായി ചിലർ അസത്യ പ്രചരണങ്ങൾ അഴിച്ചുവിടുകയാണ്. അത്തരം പ്രചരണങ്ങൾക്ക് പ്രസക്തിയില്ല എന്നും നിലവിലുള്ള സീറ്റുകൾ എൽഡിഎഫിൽ ആവശ്യപ്പെടും എന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
 
പാർട്ടി ആവശ്യപ്പെടുന്നിടത്ത് വീണ്ടും മത്സരിയ്ക്കും. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസി‌പിയിലില്ല. പാലായിൽ എൻസിപിയാണ് മത്സരിച്ച് വന്നത്. ആ സീറ്റ് ആവശ്യപ്പെടാൻ മാണി സി കാപ്പന് അവകാശമുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വർത്തകൾക്ക് ഒരു അടിസ്ഥാനവും ഇല്ല. ഇടതുമുന്നണിയ്ക്കപ്പുറം ഒരു മുന്നണി മാറ്റം ചർച്ച ചെയ്യേണ്ടത രാഷ്ട്രീയ സാഹചര്യം ഇപ്പോഴുണ്ടെന്ന് ആരും കരുതില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article