എ ആർ റഹ്‌മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു

തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (15:09 IST)
ചെന്നൈ: സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ആനാരോഗ്യത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ട്വിറ്ററിലുടെ മാതാവിന്റെ ചിത്രം പങ്കുവച്ച് ആർ റഹ്‌മാൻ വാർത്ത സ്ഥിരീകരിച്ചു, മാതാവുമായി വലിയ അടുപ്പമാണ് എ ആർ റഹ്‌മാന് ഉണ്ടായിരുന്നത്. സംഗീതത്തിലാണ് തന്റെ ഭാവി എന്ന് അദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ എ ആർ റഹ്‌മാൻ പറഞ്ഞിരുന്നു. 
 
'ആത്മിയമായി അമ്മ എന്നേക്കൾ എത്രയോ ഉയർന്ന തലത്തിലുള്ള ആളാണ്. ചിന്തിച്ചാണ് ഓരോ തീരുമാനവും അമ്മ കൈക്കൊള്ളുക. അത്തരത്തിൽ ഒരു തീരുമാനമാണ് എന്നെ സംഗീതത്തിൽ എത്തിച്ചത്. എന്റെ ഭാവി സംഗീതത്തിലാണ് എന്ന് ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു അതിനാൽ സ്ക്കൂൾ പഠനം മതിയാക്കി സംഗീതത്തിന്റെ വഴിയെ പോകാൻ അമ്മ വഴിയൊരുക്കി' എന്നായിരുന്നു അഭിമുഖത്തിൽ എ ആർ റഹ്‌മാന്റെ വാക്കുകൾ. 

pic.twitter.com/quQXlI65g4

— A.R.Rahman (@arrahman) December 28, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍