നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിയ്ക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു

തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (07:39 IST)
നെയ്യാറ്റിൻകര പോങ്ങയിൽ കയ്യേറ്റം ഒഴിപ്പിയ്ക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. 47 കാരനായ രാജനണ് മരിച്ചത്. അൻപത് ശമതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. പൊലീസിനെ പിൻതിരിപ്പിയ്ക്കാനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത് എന്നും ലൈറ്റർ പൊലീസ് തട്ടിപ്പറിച്ചപ്പോഴണ് തീ പടർന്നത് എന്നും രാജൻ വെളിപ്പെടുത്തിയിരുന്നു.
 
മരണപ്പെട്ട രാജന്റെ ഭാര്യ അമ്പിളി പൊള്ളലേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രാജന്റെ അയൽവാസിയായ വസന്ത തന്റെ മൂന്ന് സെന്റ് സ്ഥലം രാജൻ കയ്യേറിയതായി കാണിച്ച് കോടതിയെ സമീപിയ്ക്കുകയും അനുകൂല വിധി സമ്പാദിയ്ക്കുകയും ചെയ്തിരുന്നു. തുടർന്നും രാജൻ ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയതിനാൽ ജൂണിൽ കമ്മീഷനെ നിയോഗിച്ച് സ്ഥലം ഒഴിപ്പിയ്ക്കാൻ കോടതി ശ്രമിച്ചു. എന്നാൽ രാജന്റെ എതിർപ്പിനെ തുടർന്ന് നടപടി പൂർത്തീകരിയ്ക്കാനായില്ല. തുടർന്ന് നെയ്യാറ്റിൻകര മുനിസിഫ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ദമ്പതികളെ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിയ്ക്കാൻ ശ്രമിച്ചത്.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍