നടിക്കെതിരായ ആക്രമണം; പ്രതി ദൈവമാണെങ്കിലും പിടി കൂടുമെന്ന് മന്ത്രി എകെ ബാലന്‍

ചൊവ്വ, 21 ഫെബ്രുവരി 2017 (16:04 IST)
നടിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതി ദൈവമാണെങ്കിലും പിടി കൂടുമെന്ന് മന്ത്രി എ കെ ബാലന്‍. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിക്കു നേരെയുണ്ടായ അക്രമത്തിനു കാരണം സിനിമാമേഖലയിലെ അംഗീകരിക്കാന്‍ പറ്റാത്ത പല പ്രവണതകളുമാണെന്നും മന്ത്രി പറഞ്ഞു. 
 
ഇത്തരം പ്രവണതകള്‍ പൂര്‍ണമായും ഇല്ലാതാക്കണം. അംഗീകരിക്കാന്‍ കഴിയാത്ത പ്രവണതകള്‍ക്ക് ഏത് വലിയവന്‍ നേതൃത്വം നല്കിയാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അത്, ദൈവം ഏതെങ്കിലും ജീവരൂപത്തില്‍ വന്നതാണെങ്കിലും പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
 
അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളില്‍ മാത്രം ഒതുക്കില്ല. സിനിമ–രാഷ്​ട്രീയ മേഖലകളില്‍ നിന്നുള്ളവരെയും അന്വേഷണത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക