രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് എ കെ ആന്റണി

Webdunia
ഞായര്‍, 1 മാര്‍ച്ച് 2015 (12:18 IST)
രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം എ കെആന്റണി.   നേതാവ്  രാഹുലിന്‍റെ സാന്നിധ്യം പലര്‍ക്കും പേടിയാണെന്നും അത്തരക്കാരാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ തിരിച്ചു വരും.ഇന്ത്യയെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവ് മോഡി സര്‍ക്കാരിനില്ലെന്നും ആന്റണി പറഞ്ഞു.നോമിനികളെ കുത്തിനിറച്ചാല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ഏത് കുറ്റിച്ചൂലിനും വോട്ടുചെയ്യുന്ന കാലം കഴിഞ്ഞു.

ജനങ്ങള്‍ക്ക് വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്ടത്താന്‍ കഴിയണം. സംഘടന സുസജ്ജമായാലും  നേതൃത്വം പലവഴിക്ക് പോയാല്‍ ഒരു പ്രയോജനവുമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. നിര്‍ണ്ണായക പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത് വിവാദമായിരുന്നു. ഇതിനെതിരെ ദിഗ് വിജയ സിംഗും ശശി തരൂരും പരസ്യമായി രംഗത്തെത്തിയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.