പിണങ്ങി നില്‍ക്കാതെ എല്ലാവരും കൂട്ടു കൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. കെ പി സി സി വിശാല എക്സിക്യുട്ടിവില്‍ ആയിരുന്നു ആന്റണിയുടെ വിമര്‍ശനം.