മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന് നല്‍കാത്ത സംരക്ഷണം ആര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അരോപണങ്ങള്‍ പതിവായി തുടരുന്ന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ടുള്ള ഭരണം വേണ്ടെന്നാണ് അജയ് തറയിലിന്റെ പരാമര്‍ശം. കെ കരുണാകരന്റെ ചിത്രം സഹിതമാണ് അജയ് തറയില്‍ ഫെയ്സ്ബുക്കില്‍ തന്റെ അഭിപ്രായം രഖപ്പെടുത്തിയിട്ടുള്ളത്.