വ്യോമസേന കോപ്ടര്‍ അപകടം;മരിച്ചവരില്‍ കോട്ടയം സ്വദേശിയും

Webdunia
ശനി, 26 ജൂലൈ 2014 (11:28 IST)
7 വ്യോമ സേന സൈനികരുടെ മരണത്തിനിടയാക്കിയ ദ്രുവ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും.കോട്ടയം ഉദയനാപുരം സ്വദേശി പിതൃകുന്നം കുന്നപ്പള്ളിയില്‍ ആര്‍ മനു (30) ആണ് അപകടത്തില്‍ മരിച്ചത്. മനു വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു.

ഇന്നലെ ബറേലിയില്‍ നിന്ന് അലഹാബാദിലേക്കു പോകുകയായിരുന്ന പറക്കുകയായിരുന്ന എല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് സീതാപൂരിലെ അട്ടാരിയ മണിപര്‍വയില്‍ അപകടത്തില്‍ പെട്ടത്.

 പൈലറ്റ് അപായ സന്ദേശം നല്‍കിയിരുന്നെന്നും ഇതിനുശേഷം കോപ്ടറുമായുള്ള റേഡിയോ, റഡാര്‍ ബന്ധം നഷ്ടപ്പെട്ടെന്നും പിന്നീട് ഹെലികോപ്ടര്‍ തകരുകയുമായിരുന്നെന്നും  വ്യോമസേനാ വക്താവ് അപകടത്തെപ്പറ്റി പറഞ്ഞു.