എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി

Webdunia
ശനി, 25 ജൂലൈ 2015 (12:00 IST)
സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. ഇക്കാര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
ഇതു സംബന്ധിച്ച് പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
അതേസമയം, കേരളത്തിലെ ആരോഗ്യരംഗത്തെ വലിയ നേട്ടമാണ് ഹൃദയമാറ്റ ശസ്ത്രക്രിയയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത്തരം കൂട്ടായ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഇനിയും സഹായം നല്കുമെന്നും ദൌത്യത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.