തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുക ഒക്‌ടോബർ 14ന്, നിലനിർത്തുക പകുതി ജീവനക്കാരെ

Webdunia
ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (16:07 IST)
തിരുവനന്തപുരം വിമാനത്താവളം രണ്ടാഴ്‌ച്ചക്കുള്ളിൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. അദാനി എയർപോർട്ട് ഏറ്റെടുക്കുന്നതോടെ നിലവിലെ ജീവനക്കാരിൽ പകുതിയോളം പേരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റും. മറ്റുള്ളവർ തിരുവനന്തപുരത്ത് തുടരും.
 
അടുത്ത 50 വർഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ‌ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 19നാണ് ഇതുസംബന്ധിച്ച കരാറിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പും ഒപ്പുവെച്ചത്. വിമാനത്താവളം അദാനിക്ക് വിട്ട് നൽകുന്നതിൽ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ തള്ളിയെങ്കിലും സുപ്രീം കോടതിയിൽ ഹർജി നിലവിലുണ്ട്. ഇത് നിലനിൽക്കെയാണ് വിമാനത്താവളം ഏറ്റെടുക്കലുമായി അദാനി മുന്നോട്ട് പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article