തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്: കരാർ 50 വർഷത്തേക്ക്

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2020 (16:56 IST)
സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ അദാനി ഗ്രൂപ്പിന് നൽകി. 50 വർഷകാലത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൻറ്റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലായിരിക്കും.
 
വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ​ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരത്തിന് പുറമെ ജയ്പൂ‍ർ, ​ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം പൊതുസ്വകാര്യ പങ്കാളിത്തത്തോട് കൂടി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാരും പ്രകാശ് ജാവദേക്കറും ജിതേന്ദ്രസിം​ഗും പറഞ്ഞു. ടെൻഡർ വഴി ഏറ്റവും കൂടുതൽ തുക നിർദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏൽപ്പിച്ചതെന്ന് പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article