കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിയത് താരസംഘടനയായ അമ്മയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ സംഘടനയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് കരുത്ത് പകര്‍ന്നു വിനയന്‍.
അമ്മയുടെ നേതൃനിരയില്‍ അഴിച്ചുപണി വേണം. പൃഥ്വിരാജിനെപ്പോലെയുള്ളവര്‍ നേതൃത്വത്തിലേക്ക് എത്തണം. ദിലീപ് ആനപ്പക മനസില്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണെന്നും വിനയന്‍ പറഞ്ഞു.
അതേസമയം, അമ്മയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി ആസിഫ് അലി രംഗത്തെത്തി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട്. പരിചയസമ്പന്ന നേതൃനിര അമ്മയ്ക്കുണ്ട്. കേസില്‍ ദിലീപ് പ്രതി ആകരുതെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്, ഇപ്പോഴും അങ്ങനെയാണ് ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.
പൃഥ്വിയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ സംഘടന ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇടതുപക്ഷ മനോഭാവമുള്ള യുവതാരങ്ങളാണ് പുതിയ സംഘടന സ്വപ്‌നം കാണുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.