യുവനടി ആക്രമിക്കപ്പെട്ട സംഭവം: എതിര്‍പ്പുമായി സ​ഹോ​ദ​ര​ൻ രം​ഗ​ത്ത്

Webdunia
ബുധന്‍, 5 ജൂലൈ 2017 (19:29 IST)
കൊച്ചിയില്‍ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കപ്പെട്ട യുവനടിയെ ‘ഇര’ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അ​ർ​ധ​സ​ഹോ​ദ​ര​ൻ രം​ഗ​ത്ത്. ന​ടി​യു​ടെ ക​സി​ൻ രാ​ജേ​ഷ് ബി മേ​നോ​ൻ ഫേ​സ്ബു​ക്കി​ലെ​ഴു​തി​യ കു​റി​പ്പിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

മ​റ്റൊ​രു​നാ​ളും അ​നു​ഭ​വി​ക്കാ​ത്ത വേ​ദ​ന ഞ​ങ്ങ​ൾ ഇ​ന്ന​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, "​ഇ​ര’ എ​ന്ന പ​ദ​ത്തി​ന് ഒ​റ്റ​പ്പെ​ട​ലി​നും പ​രാ​ജ​യ​ത്തി​നും ക​ണ്ണീ​രി​നും നീ​റ്റ​ലി​നു​മെ​ല്ലാം മീ​തെ ധൈ​ര്യം, ച​ങ്കൂ​റ്റം, തന്‍റേടം, അ​ഭി​മാ​നം എ​ന്നീ അ​ർ​ഥ​ത​ല​ങ്ങ​ൾ കൂ​ടി​യു​ണ്ടെ​ന്ന് ഇ​പ്പോ​ൾ ഞാ​ൻ തി​രി​ച്ച​റി​യു​ന്ന​താ​യും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ഴു​തി.

രാ​ജേ​ഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പ്രി​യ​പ്പെ​ട്ട മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളേ ...

ഇ​ന്ന​ലെ ഉ​ണ്ടാ​യ ഒ​രു സം​ഭ​വ​മാ​ണ് ഈ ​കു​റി​പ്പി​നാ​ധാ​രം. മാ​നു​ഷി​ക​ത​യു​ടെ നേ​ർ​ത്ത അ​തി​ർ​വ​ര​ന്പ് പോ​ലു​മി​ല്ലാ​തെ ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ത​ങ്ങ​ൾ​ക്കു കി​ട്ടി​യെ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു വാ​ർ​ത്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് "​ഇ​ര’ എ​ന്ന പ​ദ​ത്തി​ന് ഇ​ത്ര​മാ​ത്രം വേ​ദ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തി​നു മു​ൻ​പും അ​റി​യ​പ്പെ​ടു​ന്ന പ​ല സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളും ഈ ​പ​ദ​ത്തി​നെ കേ​വ​ലം ഒ​രു പ​ദ​മാ​യി​മാ​ത്രം ക​ണ്ടു​കൊ​ണ്ട് സ്വ​ത​സി​ദ്ധ​മാ​യ ത​ന്‍റെ ന​ർ​മ​ശൈ​ലി​യി​ൽ പ​ല പ്ര​സ്താ​വ​ന​ക​ളും ഇ​റ​ക്കി​യ​തും ഇ​വി​ടെ ഞാ​ൻ ഓ​ർ​ത്തു​പോ​വു​ക​യാ​ണ്. അ​ഭി​ന​യം ഒ​രു ക​ല​യാ​ണ്. ആ​ർ​ക്കും എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ഒ​ന്ന്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ താ​ര​ങ്ങ​ൾ പ​ക​ലി​ലും മി​ന്നും താ​ര​ങ്ങ​ളാ​യ​ത്.

ഇ​ര എ​ന്ന പ​ദം പ​ണ്ടും എ​ന്നെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​മാ​യി​രു​ന്നു. ഒ​റ്റ​പ്പെ​ട​ലും പ​രാ​ജ​യ​വും ക​ണ്ണീ​രും നീ​റ്റ​ലു​മെ​ല്ലാം കൂ​ടി​ച്ചേ​ർ​ന്ന് നി​സ്സ​ഹാ​യ​ത​യു​ടെ ഒ​രു പ​രി​വേ​ഷ​മാ​ണ് ആ ​പ​ദം അ​ന്നെ​ന്നെ അ​നു​ഭ​വി​പ്പി​ച്ചു ത​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ സ​ഹോ​ദ​രി​യു​ടെ മാ​ന​ത്തി​നു​മേ​ൽ ആ ​പ​ദം കൂ​ടു​ത​ൽ തീ​വ്ര​ത​യോ​ടെ നി​ൽ​ക്കു​ക​യാ​ണ്. മ​റ്റൊ​രു​നാ​ളും അ​നു​ഭ​വി​ക്കാ​ത്ത വേ​ദ​ന​യും ഇ​തി​ലൂ​ടെ ഞ​ങ്ങ​ൾ ഇ​ന്ന​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന​തും ഇ​വി​ടെ മ​റ​ച്ചു വെ​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട​ലി​നും പ​രാ​ജ​യ​ത്തി​നും ക​ണ്ണീ​രി​നും നീ​റ്റ​ലി​നു​മെ​ല്ലാം മീ​തെ ധൈ​ര്യം ച​ങ്കൂ​റ്റം ത​ന്േ‍​റ​ടം അ​ഭി​മാ​നം എ​ന്നീ അ​ർ​ത്ഥ​ത​ല​ങ്ങ​ൾ കൂ​ടി ഈ ​വാ​ക്കി​നു​ണ്ടെ​ന്ന് ഇ​പ്പോ​ൾ ഞാ​ൻ തി​രി​ച്ച​റി​യു​ന്നു.

എ​ന്നാ​ൽ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ക​ച്ചു​പോ​കു​ന്ന ഒ​രു വ്യ​ക്തി​യേ​യും കു​ടും​ബ​ത്തേ​യും മു​ന്നെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഈ ​പ​ദം വേ​ട്ട​യാ​ടു​മെ​ന്നു​ള്ള തി​രി​ച്ച​റി​വോ​ടു കൂ​ടി​യു​മാ​ണ് ഇ​പ്പോ​ൾ ഞാ​നി​തെ​ഴു​തു​ന്ന​ത്. അ​തു​കൊ​ണ്ടു പ​റ​യു​ക​യാ​ണ് ഈ ​പ​ദ​ത്തി​ന് ബ​ദ​ലാ​യി ആ​രേ​യും വേ​ദ​നി​പ്പി​ക്കാ​ത്തൊ​രു പ​ദം മാ​ധ്യ​മ​ലോ​ക​ത്തി​ന് ക​ണ്ടെ​ത്താ​നാ​യാ​ൽ ഒ​രു​പാ​ടു​പേ​രെ അ​താ​ശ്വ​സി​പ്പി​ക്കും.

മാ​നു​ഷി​ക​ത​യും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യും ഉ​റ​പ്പു ന​ൽ​കു​ന്ന​താ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം എ​ന്ന് ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യി​രു​ന്ന ഞാ​ൻ ഇ​ന്നും വി​ശ്വ​സി​ക്കു​ന്നു. മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ളോ​ട് ഞാ​നി​ത് പ​റ​യു​വാ​നു​ള്ള കാ​ര​ണം നി​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലേ​ക്ക് ക​യ​റി​ച്ചെ​ല്ലാ​ൻ സാ​ധി​ക്കു​ന്ന​ത് എ​ന്ന​തു കൊ​ണ്ടാ​ണ്. വി​ശ്വാ​സ​പൂ​ർ​വ്വം നി​ർ​ത്ത​ട്ടെ.

സ്നേ​ഹ​പൂ​ർ​വ്വം
രാ​ജേ​ഷ് ബി മേ​നോ​ൻ
Next Article