അറസ്‌റ്റ് വൈകില്ല; ദിലീപിനെ രക്ഷിക്കാനിറങ്ങിയ അ​ജു വ​ർ​ഗീ​സും കുടുങ്ങി

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (20:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഇരയുടെ പേര്​ ഫേസ്‌ബുക്കിലൂടെ പ​രാ​മ​ർ​ശി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ അ​ജു വ​ർ​ഗീ​സി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

എറണാകുളം കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവി​​​​ന്റെ പരാതിയിലാണ് അജുവിനെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

കേസില്‍ നടന്‍ ​ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫേസ്​ബുക്ക് പോസ്​റ്റിലായിരുന്നു അജു നടിയുടെ പേര് പരാമര്‍ശിച്ചത്. തുടര്‍ന്ന് വിവാദമായതോടെ അ​ജു മാ​പ്പു​പ​റ​ഞ്ഞി​രു​ന്നു.

കേ​സി​ൽ പ്ര​തി​യെ ക​ണ്ടു​പി​ടി​ക്കു​ക ത​ന്നെ വേ​ണ​മെ​ന്നും എ​ന്നാ​ൽ ദി​ലീ​പി​നെ നി​ർ​ബ​ന്ധി​ത​മാ​യി പ്ര​തി​യാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​ജു വ​ർ​ഗീ​സ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെളിവുണ്ടെങ്കില്‍ അറസ്‌റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്നാണ് ഡി ജി പി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Next Article