ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയെന്ന് മാമുക്കോയ
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ മാമുക്കോയ രംഗത്ത്. ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയാണ്. ഈ വാർത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോൾ മലയാളികളുടെ രാഷ്ട്രീയ ബോധവും സംസ്കാരവും ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ഒരു വാര്‍ത്തയുടെ പിന്നാലെ പോകുമ്പോള്‍ മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാൻ ഉണ്ട് ഇവിടെയന്നും മാമുക്കോയ ചോദിച്ചു.
കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന ‘അറേബ്യൻ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് മാമുക്കോയയുടെ പ്രതികരണം