കാവ്യയും കുടുങ്ങുന്നു; ഉടന്‍ ചോദ്യം ചെയ്യും

ചൊവ്വ, 11 ജൂലൈ 2017 (18:43 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അറസ്‌റ്റിലായ ദിലീപിന്റെ ഭാര്യ
കാവ്യ മാധവനിലേക്കും. കാവ്യയ്‌ക്കെതിരെ നാല് തെളിവുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാവ്യയുടെ ഓണ്‍ലൈന്‍ സ്ഥാപനമായ ലക്ഷ്യയയില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയിരുന്നു. ഒമ്പതു തവണ സുനി ലക്ഷ്യയയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചു. കാമുകിക്കൊപ്പവും ഇയാള്‍ ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു.

സുനിക്ക് കാവ്യയുമായി വർഷങ്ങൾ നീണ്ട അടുത്തബന്ധമാണുള്ളത്.

നടിയെ ഉപദ്രവിച്ച ശേഷം സുനി ലക്ഷ്യയയില്‍ എത്തിയതായും 2 ലക്ഷം രൂപ കൈപ്പറ്റിയതായും വ്യക്തമായി. ഇതിനെത്തുടര്‍ന്നാണ് കാവ്യയയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്ന് തൃപ്‌തികരമായ മൊഴി ലഭിച്ചില്ലെങ്കില്‍ കാവ്യയയുടെ അറസ്‌റ്റ് രേഖപ്പെടുത്തും.

ക്വേട്ടേഷന്‍ നല്‍കിയത് കാവ്യയയുടെ മാതാവ് ശ്യാമളയാണെന്നും, ഇവരാണ് ‘മാഡം’ എന്ന പേരില്‍ അറിയപ്പെടുന്നതെന്നും സൂചനകളുണ്ട്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇവരെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.

വെബ്ദുനിയ വായിക്കുക