നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കാവ്യ മാധവന്റെ പക്കല്‍ ?; റെയ്‌ഡ് മെമ്മറി കാര്‍ഡിനായി - സകലതും വെളിപ്പെടുത്തി സുനി

ഞായര്‍, 2 ജൂലൈ 2017 (11:52 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോടെ വ്യക്തമാക്കി. വാഹനത്തില്‍ വെച്ച് നടിയെ ആക്രമിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നാണ് സുനി പൊലീസിന് മൊഴി നല്‍കി.

സംഭവശേഷം മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു വ്യാപാരകേന്ദ്രത്തില്‍ നല്‍കിയെന്നും സുനിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി വ്യക്തമാക്കി.

സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനാണ് ദിലീപിന്റെ ഭാര്യയയും നടിയുമായ കാവ്യ മാധവന്റെ കാക്കനാട് മാവേലിപുരത്തുളള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും പിന്നീട് വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തിയത്.

മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനാണ് കാവ്യ മാധവന്റെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താരത്തിന്റെ വെണ്ണലയിലുള്ള വീട്ടില്‍ ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്കും അഞ്ചുമണിക്കും പരിശോധനയ്‌ക്ക് എത്തിയെങ്കിലും വീട്ടില്‍ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ് മ​ട​ങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക