കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ ദിലീപിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപെടലുകള്‍ പൊലീസ് പരിശോധിക്കുന്നു. കോടികളുടെ ഇടപാടുകളാണ് കൊച്ചിയില്‍ മാത്രം ദിലീപ് നടത്തിയതെന്നാണ് കണ്ടെത്തല്‍.
ദിലീപിന്റെ ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ കൊച്ചിയില്‍ ദിലീപ് നടത്തിയെന്നാണ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
ബിസിനസ് സംരംഭങ്ങള്‍, ചില ട്രസ്റ്റുകളിലും വന്‍ സ്റ്റാര്‍ ഹോട്ടലുകളിലും കോടികളുടെ നിക്ഷേപം, സിനിമയുമായി ബന്ധപ്പെട്ട ഇടപാട് എന്നീ നിരവധി ഇടപാടുകള്‍ ദിലീപിനുള്ളതി വ്യക്തമായിട്ടുണ്ട്. കൊച്ചിക്കു വെളിയിലും കോടികളുടെ ഭൂമിയിടപാടും മറ്റും നടന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ താരത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് നിക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.