നടിയെ ആക്രമിച്ച സംഭവം: അന്വേഷണം നീളുന്നതില്‍ ഡിജിപിക്ക് അതൃപ്തി - തെളിവുണ്ടെങ്കിൽ നടപടിയെടുക്കാന്‍ നിര്‍ദേശം

Webdunia
ഞായര്‍, 2 ജൂലൈ 2017 (17:17 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി രേഖപെടുത്തി.

അന്വേഷണ ചുമതലയുള്ള ഐജിയേയും മേൽനോട്ട ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയും വേഗം പൂർത്തിയാക്കണമെന്നും ബെഹ്റ നിർദ്ദേശം നൽകി.

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുണ്ടെങ്കിൽ നടപടിയെടുക്കാനും ബെഹ്റ ഇഅരുവര്‍ക്കും നിർദേശം നൽകി.

കേസിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് നടൻ ദിലീപ് നൽകിയ പരാതിയിൽ അന്വേഷണം വൈകുന്നതിലും ഡിജിപി അതൃപ്തി അറിയിച്ചു. രണ്ടു മാസം മുമ്പ് നൽകിയ പരാതിയിൽ ഇതുവരെ അന്വേഷണം നടക്കാത്തതിലാണ് ഡിജിപി അതൃപ്തി പ്രകടമാക്കി.
Next Article