പ്രശ്‌നക്കാരായ ബിജെപി പ്രവര്‍ത്തകരെ ജയിലില്‍ അടച്ച പൊലീസ് ഉദ്യോഗസ്ഥയെ പൂട്ടാന്‍ ആദിത്യ നാഥ് നേരിട്ടിറങ്ങി - ഒടുവില്‍ ശ്രേഷ്ഠയ്‌ക്ക് ശിക്ഷയും

Webdunia
ഞായര്‍, 2 ജൂലൈ 2017 (15:33 IST)
അക്രമികളായ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ശ്രഷ്ഠ ഠാക്കൂറിനെയാണ് ബഹ്‌റയ്ച്ചിലേക്ക് സ്ഥലം  മാറ്റിയത്.

വിവാദ നായകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെയും പതിനൊന്ന് എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ശ്രേഷ്ഠയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

നിയമം കൈയിലെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ശ്രഷ്ഠ നടിപടി എടുത്തതാണ് സ്ഥലം മാറ്റത്തിന് കാരണം. ഡ്യൂട്ടി തടസപ്പെടുത്തിയതിന് ബുലാന്ദ്ഷാഹറിലെ അഞ്ച് ബിജെപി പ്രവര്‍ത്തകരെ ജയിലില്‍ അടച്ച് ഇവര്‍ ശ്രദ്ധ നേടിയിരുന്നു.

അനാവശ്യമായി പ്രതിഷേധമുണ്ടാക്കുകയും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌ത ഒരു സംഘം ബിജെപി പ്രവര്‍ത്തകരോട് ശ്രേഷ്ഠ നടത്തിയ പ്രസ്‌താവ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സമൂഹത്തില്‍ മോശമായി പെരുമാറിയാല്‍ ജനം നിങ്ങളെ ബിജെപി ഗുണ്ടകളെന്ന് വിളിക്കും. നിങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുകയാണെന്നും പരസ്യമായി ശ്രേഷ്ഠ ഠാക്കൂര്‍ പറഞ്ഞിരുന്നു.
Next Article