ധന്യമേരി വർഗീസ് ഉൾപ്പെട്ട ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങള്‍ക്കും പങ്ക് - കേസ് വഴിത്തിരിവില്‍!
ശനി, 17 ഡിസംബര്‍ 2016 (14:47 IST)
ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ ചലച്ചിത്ര നടി ധന്യ മേരി വർഗീസും ഭര്‍ത്താവ് ജോൺ ജേക്കബും ചേര്‍ന്ന് ഇതുവരെ നടത്തിയത് 300 ഓളം തട്ടിപ്പ് കേസുകള്‍. ഈ ഇടപാടില്‍ ചില സിനിമാ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ജോൺ ജേക്കബിന്റെ സഹോദരന്‍ സാമുവൽ ജേക്കബും തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ്. നെയ്യാറ്റിൻകര താലൂക്കു മുതൽ തിരുവനന്തപുരം ജില്ലയുടെ തന്നെ മിക്ക പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് മൂവര്‍ സംഘം തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റുകൾ നിർമിച്ചു നൽകാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ ധന്യ മേരി വർഗീസും ജോൺ ജേക്കബും പലരുടെയും അടുത്ത് നിന്നും കോടിക്കണക്കിന് പണമാണ് ഇവർ വാങ്ങി. വിദേശത്തും തിരുവനന്തപുരത്തുമായുള്ള 30ലേറെ പേരില്‍ നിന്ന് ഇവര്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റുകയും ഫ്ളാറ്റുകൾ നിർമിച്ചു നല്‍കാതിരിക്കുകയുമായിരുന്നു.
രണ്ടു മുതൽ അഞ്ച് വരെ ഫ്ളാറ്റുകൾ ഒരേസമയം നിർമിക്കാനുള്ള ശേഷിയെ സാംസൺ ആന്റ് സൺസ് ബിൽഡേഴ്സ് ആന്റ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരേസമയം 14 സൈറ്റിൽ വരെയാണ് പണി നടന്നുവന്നിരുന്നത്. ഇതോടെ കോടിക്കണക്കിന് രൂപ ഇവരുടെ കൈകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.