ഇനി സംശയം വേണ്ട, ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു; നടിയുടെ സഹോദരൻ വെളിപ്പെടുത്തുന്നു

Webdunia
വെള്ളി, 7 ജൂലൈ 2017 (15:55 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി മലയാളി ആണെങ്കിലും തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ളതിനാൽ തന്നെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് ഭാഷകളിലെ ആരാധകരും ഉറ്റുനോക്കുന്നുണ്ട്. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിൽ പ്രമുഖർ പലരും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ നടി കേസ് പിൻവലിക്കുമെന്ന് പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇപ്പോൾ ഈ വിഷയത്തിൽ വ്യക്തമായി മറുപടി നൽകുകയാണ് നടിയുടെ സഹോദരൻ രാജേഷ് ബി മേനോൻ.
 
തന്റെ ഫേസ്ബുക്ക് പോജിലെ പോസ്റ്റിലൂടെയാണ് നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കേസില്‍ നിന്ന് പിന്മാറുമോ എന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് രാജേഷ് ബി മേനോന്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മിന്നിലേക്ക് വരില്ലായിരുന്നു. നീതിക്ക് വേണ്ടി ഏതറ്റം വരേയും പോകാന്‍ തയാറാണ് എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 
 
Next Article