നടിയെ ആക്രമിച്ച കേസില്‍ വിസ്താരത്തിനായി നടി കാവ്യ മാധവന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബി ഐ കോടതിയിലാണ് ഹാജരായത്. ഇവര്‍ കഴിഞ്ഞമാസം കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നില്ല. നടന് ദിലീപും കാവ്യയുമായുള്ള വിവാഹം മുതലാണ് എട്ടാം പ്രതിയായ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വിരോധം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന് വാദം.