മഞ്ജുവാര്യരും ദിലീപും അല്ല, മീനാക്ഷി ദിലീപിന് കൂടുതല്‍ ഇഷ്ടം ഈ യുവനടനെ, താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാള നടന്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂലൈ 2021 (12:55 IST)
സിനിമയില്‍ അഭിനയിച്ചിട്ടിങ്കിലും മീനാക്ഷി ദിലീപിന് ഒരുപാട് ആരാധകരുണ്ട്. അടുത്തിടെയാണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സ് താരത്തിന് ഉണ്ടെങ്കിലും മീനാക്ഷി കുറച്ചുപേരെ മാത്രമേ തിരിച്ചു ഫോളോ ചെയ്യുന്നുള്ളൂ. അക്കൂട്ടത്തില്‍ മലയാള നടന്മാരില്‍ ഒരേ ഒരാളെ ഉള്ളൂ. അതും മലയാളസിനിമയിലെ യുവ നടന്‍.  
 
മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, നമിത പ്രമോദ്, മാളവിക ജയറാം, അപര്‍ണ്ണ ബാലമുരളി, സനുഷ സന്തോഷ് തുടങ്ങിയ താരങ്ങളെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്. ഒരേ ഒരു മലയാള നടന്‍ മാത്രമേ താര പുത്രിയുടെ ലിസ്റ്റില്‍ ഇടം നേടിയത്. അത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.
 
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മീനാക്ഷി. അഭിനയത്തേക്കാള്‍ താരത്തിന് ഡോക്ടറാവാനാണ് താല്‍പര്യം. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍