തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നതായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷ് വെളിപ്പെടുത്തിയത്. എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ എനിക്ക് അതുപോലെയാവാൻ കഴിഞ്ഞില്ലല്ലോ എന്ന് കരുതിയിട്ടുണ്ട്.
മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപോലെ സമ്പാദിച്ച് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതൊക്കെയാണെന്ന്. സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം എന്ന് കരുതി. അതുകൊണ്ട് തൃപ്‌തിപ്പെടാമെന്ന് വിചാരിച്ചു. കെബി ഗണേഷ്‌കുമാർ പറഞ്ഞു.