മമ്മൂട്ടിയുടെ നമ്പര്‍ വണ്‍ സ്നേഹതീരത്തിലെ കുട്ടികള്‍, ഒരാള്‍ സിനിമയില്‍ സജീവം, പുതിയ ചിത്രങ്ങള്‍ കാണാം
മലയാളികള്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്'.മമ്മൂട്ടിയും പ്രിയാരാമനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സത്യന്‍ അന്തിക്കാട് ആയിരുന്നു സംവിധാനം ചെയ്തത്. കഥയും തിരക്കഥയും ഫാസിലിന്റെതായിരുന്നു. ഈ ചിത്രത്തിലെ അനുവിനെയും സുധിയേയും അത്ര പെട്ടെന്നൊന്നും സിനിമ കണ്ടവര്‍ക്ക് മറക്കാനാവില്ല.
അനാര്‍ക്കലി മരക്കാറിന്റെ സഹോദരി ലക്ഷ്മി മരക്കാറാണ് അനുവായി വേഷമിട്ടത്.എറണാകുളം സ്വദേശിയായ ലക്ഷ്മി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.ഹെലന്‍, വൈറസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. വൈറസില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.