നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു, ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍

കെ ആര്‍ അനൂപ്

വ്യാഴം, 22 ജൂലൈ 2021 (08:53 IST)
പ്രശസ്ത സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. തൃപ്പൂണിത്തറയില്‍ വെച്ചായിരുന്നു അന്ത്യം. മഞ്ജുവാര്യര്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഭാര്യ മരിച്ചിട്ട് ഒരു മാസമാകുമ്പോഴേക്കും പടന്നയും യാത്രയായി.
നാടകങ്ങളില്‍ നിന്നാണ് പടന്നയില്‍ സിനിമയിലെത്തിയത്. രണ്ടുപതിറ്റാണ്ടിലേറെ അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു.കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.
 
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍