നടിയെ ആക്രമിച്ച കേസ്: ദി‌ലീപ് വീണ്ടും സുപ്രീം കോടതിയിൽ

Webdunia
ശനി, 5 ഡിസം‌ബര്‍ 2020 (11:27 IST)
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർ‌ക്കാർ ഹർജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോറ്റതിയിൽ തടസ്സഹർജി ഫയൽ ചെയ്‌തു. തന്റെ വാദം കേൾക്കാതെ  സർക്കാരിന്റെ ഹർജിയിൽ വിധി പറയരുതെന്നാണ് ദിലീപിന്റെ ആവശ്യം.
 
നേരത്തെ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സർക്കാർ സമീപിച്ചതിനെ തുടർന്ന് നിലവിൽ വിചാരണക്കോടതിയുടെ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
 
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും നടി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. വനിതാ ജഡ്‌ജിയായിട്ടും ഇരയെ അപമാനിക്കുന്ന തരത്തിൽ ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും ഹൈക്കോടതിയിൽ വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article