സർക്കാരിന് കനത്ത തിരിച്ചടി: പെരിയ കേസ് സിബിഐ അന്വേഷിക്കും
ചൊവ്വ, 1 ഡിസംബര്‍ 2020 (15:55 IST)
പെരിയ കേസിൽ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തിനെതിരെയായിരുന്നു സംസ്ഥാന സർക്കാർ ഹർജി നൽകിയത്. നേരത്തെ ഹൈക്കോടതിയും സംസ്ഥാനത്തിന്റെ ഹർജി തള്ളിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിശദമായ വിധിപ്രസ്താവം ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷതയിലുളള ബെഞ്ച് നടത്തിയത്.