പോലീസ് നിയമഭേദഗതി: കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

ചൊവ്വ, 24 നവം‌ബര്‍ 2020 (15:02 IST)
പോലീസ് നിയമഭേദഗതി അനുസരിച്ച് സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. പ്രതിപക്ഷ നേതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഉറപ്പ് നൽകിയത്.
 
സർക്കാർ നിലപാട് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി. സർക്കന്രിനോട് ഇതുസംബന്ധിച്ച് രേഖാമൂലം മറുപടി നൽകാനും കോടതി നിർദേശിച്ചു. പുതിയ നിയമഭേദഗതി സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാനവാദം.
 
118എ വകുപ്പ് റദ്ദാക്കണമെന്നുള്ള പൊതു‌താൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയിൽ നാളെ വിശദമായ വാദം കേൾക്കും. അതേസമയം സംസ്ഥാനത്ത് പുതിയ നിയമഭേദഗതി പ്രകാരം കേസെടുക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍