ജയിലില്‍ ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷേ നായകന് പരിഗണന ഒന്നും ഉണ്ടാവില്ല

ചൊവ്വ, 11 ജൂലൈ 2017 (08:59 IST)
നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍  ദിലീപിന് ജയിലില്‍ ഒരു പരിഗണനയും ലഭിക്കില്ല. വിഐപി മാരെ അറസ്റ്റ് ചെയ്താല്‍ ജയിലിലും ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. അത്തരം ഒരു പരിഗണനയും ദിപീലിന് ലഭിക്കില്ല.അതേ സമയം നടനെ പ്രത്യേക സെല്ലിലായിരിയ്ക്കും പാര്‍പ്പിയ്ക്കുക.
 
ദിലീപിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചപ്പോള്‍, പ്രത്യേക സെല്‍ വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. അത് പരിഗണിച്ചാണ് പ്രത്യേക സെല്‍ അനുവദിയ്ക്കുന്നത്.
 
നടിയുടെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായനടന്‍ ദിലീപിനെ രാത്രി തന്നെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഹാജരാക്കാന്‍ തീരുമാനിച്ചത്.
 
ആലുവ പൊലീസ് ക്ലബില്‍ നിന്നും വന്‍ പൊലീസ് സന്നാഹത്തോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്.

വെബ്ദുനിയ വായിക്കുക