ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും: നടന്‍ സലിംകുമാര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഓഗസ്റ്റ് 2023 (14:34 IST)
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും ഇനിമുതല്‍ വിളിച്ചു തുടങ്ങാമെന്ന് നടന്‍ സലിംകുമാര്‍. ഗണപതി മിത്താണെന്ന സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് സലിംകുമാര്‍ പ്രതികരിച്ചത്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article