കോടതിയെ പുകമറയിൽ നിർത്തരുത്, ദിലീപിനെതിരെ പുതിയ തെളിവുകളുണ്ടോ? പ്രോസിക്യൂഷനെ വിമർശിച്ച് കോടതി

Webdunia
വ്യാഴം, 12 മെയ് 2022 (16:42 IST)
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമര്‍ശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്നും കോടതി ചോദിച്ചു.
 
നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ കോടതിയെ പുകമറയിൽ നിർത്താൻ ശ്രമിക്കരുത്. രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? പോലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതി വ്യക്തമാക്കി.ദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.
 
ഫോൺറെക്കോർഡുകൾ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി, ശബ്ദരേഖകൾ പുറത്തുപോയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.  മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. 
 
അതേസമയം കേസിലെ അഞ്ചേഷണ പുരോഗതി കോടതി വിലയിരുത്തി. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകരുതെന്ന് വീണ്ടും എ ഡി ജെ പി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article