ഭർത്താവ് ബലാത്സംഗം ചെ‌യ്യുന്നത് ക്രിമിനൽ കുറ്റമോ? വിഷയം സുപ്രീം കോടതിയിലേക്ക്

ബുധന്‍, 11 മെയ് 2022 (18:10 IST)
ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്നവിധി. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ രാജീവ് ശക്ധറും ജസ്റ്റിസ് സി ഹരി ശങ്കറുമാണ് വ്യത്യസ്ത വിധികളാണ് കേസിൽ പുറപ്പെടുവിച്ചത്. ഭർതൃ ബലാത്സംഗത്തിന് ഇളവ് നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധറും അല്ലെന്ന് സി ഹരി ശങ്കറും വിധി പുറപ്പെടുവിച്ചു.
 
വിവാഹപങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധത്തിന് ബലാത്സംഗക്കേസിന്റെ പരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്നത് ഐപിസിയിലെ 375 (2) ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജിവ് ശക്‌ധർ വ്യക്തമാക്കിയത്. ഭിന്ന വിധി വന്നതിനാൽ കേസ്സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് പോകുമെന്നാണ് അറിയുന്നത്. കേസിൽ കേന്ദ്രസർക്കാർ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍