സമ്മേളനം കഴിഞ്ഞാല്‍ ഇടുക്കിയില്‍ വിഎസ് അനുകൂലികള്‍ക്കെതിരെ നടപടി

Webdunia
ശനി, 10 ജനുവരി 2015 (09:32 IST)
സമ്മേളനം കഴിഞ്ഞാല്‍ വി എസ് പക്ഷക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിഎസ് പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്.

വി എസ്സിന്റെ സന്ദര്‍ശനം മുതലെടുത്ത് ചില നേതാക്കള്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ആരോപണവിധേയരായ എന്‍ ശിവരാജന്‍, എന്‍ വി ബേബി എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.

ഇതുകൂടാതെ പ്രവര്‍ത്തകര്‍ക്കിടയില്‍ മദ്യപാനാസക്തി വര്‍ധിക്കുന്നതായും ഒറ്റയ്ക്ക് ജയിക്കാനാകാത്തതിനാലാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐയ്ക്കെതിരേയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.ജില്ലയിലെ നാലാമത്തെ കക്ഷിയായ സിപിഐ ശക്തി ക്ഷയിച്ചിട്ടും മുന്നണി ബന്ധത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിക്കുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.