ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവത്തിൽ സുരക്ഷാജീവനക്കാർക്കെതിരെ നടപടി

ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (09:26 IST)
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ  ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണം കൊണ്ടാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്നാണ് വ്യക്തമാക്കേണ്ടത്.
 
മൂന്ന് സുരക്ഷ ജീവനക്കാരെ  ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി. അതേസമയം മൂന്ന് ഭരണസമിതി അംഗങ്ങൾ ഒപ്പം ഉണ്ടായിരുന്നത് കൊണ്ടാണ് ഗേറ്റ് തുറന്ന് നൽകിയതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍