ക്ഷേത്ര പ്രദക്ഷണം നടത്തുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ഓഗസ്റ്റ് 2021 (12:58 IST)
ക്ഷേത്രപ്രദക്ഷിണം നടത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ വിഗ്രഹങ്ങള്‍ക്കും നടത്തേണ്ടുന്ന പ്രദക്ഷിണത്തിന്റെ എണ്ണം വ്യത്യാസമാണ്. എന്നാല്‍ ഇന്ന് നമ്മളില്‍ പലരും അവരവരുടെ സൗകര്യാര്‍ത്ഥമാണ് പ്രദക്ഷിണം നടത്തുന്നത്. ഗണപതിക്കു മാത്രമാണ് ഒറ്റ പ്രദക്ഷിണം നടത്തുന്നത്. ശിവക്ഷേത്രത്തില്‍ മൂന്ന് പ്രദക്ഷിണവും ദേവി ക്ഷേത്രങ്ങളില്‍ മൂന്ന് മുതല്‍ ഏഴു വരെ പ്രദക്ഷിണവും ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നാലു പ്രദക്ഷിണവും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ആണ് പ്രദക്ഷിണത്തിന്റെ കണക്ക്. പ്രദക്ഷിണം നടത്തുമ്പോള്‍ ബലിക്കല്ല് ഭക്തന്റെ വലതുവശത്തു വരന്ന രീതിയിലായിരിക്കണം നടത്തേണ്ടത്. പ്രദക്ഷിണം നടത്തുമ്പോള്‍ ശ്രീകോവിലിലോ ബലിക്കല്ലിലോ തൊട്ട് നമസ്‌കരിക്കാനും പാടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍