അമ്മയുടെ മരണവിവരമരിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു

ബുധന്‍, 1 ജൂണ്‍ 2016 (12:41 IST)
മാതാവിന്റെ മരണവിവരമറിഞ്ഞ് കുടുംബവീട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹാനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി ബഷീര്‍(54), ഭാര്യ ജമീല(47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മകന്‍ മുഹമ്മന് അഭിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
ബഷീറിന്റെ മാതാവ് മറിയം ചൊവ്വാഴ്ച രാത്രി മരണപ്പെട്ടിരുന്നു. മരണവിവരം അറിഞ്ഞ് മൂവരും കണ്ണൂര്‍ ഉള്ളൂര്‍ക്കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നന്തി ടോള്‍ബൂത്തിന് സമീപമാണ് അപകടം. 
 
ബഷീറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കാര്‍ മുൻപിൽ ഉണ്ടായിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചുകയറുകയുമായിരുന്നു. കാര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക