വെള്ളിയാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ട പതിനെട്ടുകാരന് മരിച്ചു. കോട്ടുകുന്നത്ത് വിളയില്‍ വീട്ടില്‍ മുരുകന് പിള്ളയുടെ മകന് വിശാഖ് എന്ന വിദ്യാര്‍ത്ഥിയാണു മരിച്ചത്.
വെഞ്ഞാറമൂട്ടു നിന്ന് പിതാവിനു മരുന്നു വാങ്ങി വന്ന വൈശാഖിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ ഉടന്‍ തന്നെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജീവന് വെടിഞ്ഞു. നെടുമങ്ങാട് ബി ഡി ബി എം ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് മരിച്ച വൈശാഖ്.
അപകടത്തില്‍പ്പെട്ട മറ്റേ ബൈക്കിലെ യാത്രക്കാരായ അരുണ്‍ (16), രജി (32) എന്നിവരെ പരിക്കേറ്റ് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.