പുനലൂര്‍ ചെങ്കോട്ട പാതയില്‍ കെ എസ് ആര്‍ ടി സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ആബുംലൻസ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
മരിച്ച ഏല്ലാവരും പത്തനാപുരം സ്വദേശികളാണ്. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസും പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആംബലൻസുമാണ് കൂട്ടിയിടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.