സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പോയ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; 5 മരണം, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

Webdunia
വ്യാഴം, 19 ജൂലൈ 2018 (07:50 IST)
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജെറിൻ (22), ഉണ്ണി (20), വിജയൻ, കിരൺ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്. 
 
ഗുരുതരമായി പരുക്കേറ്റ ജിബിൻ, അപ്പു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ് ഇവരുടെ കാറുമായി ഇടിക്കുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
 
ജിബിനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവർ. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിൻ. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article