കോയമ്പത്തൂരില്‍ വാഹനാപകടം; പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച മലയാളി സഹോദരിമാര്‍ മരിച്ചു

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (13:23 IST)
കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മലയാളി സഹോദരിമാര്‍ മരിച്ചു. മഥുക്കരയില്‍ താമസിക്കുന്ന ജെ പൂജ (21), ഇന്ദുപ്രിയ(18) എന്നിവരാണ് മരിച്ചത്. അച്ഛനോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

പാലക്കാട് അഹല്യ ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥിനിയാണ് പൂജ. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.