കാസർകോഡ് ലോറിയും കാറും കൂട്ടിയിടിച്ച് നാലു മരണം

Webdunia
ബുധന്‍, 4 ജനുവരി 2017 (07:55 IST)
കാസർകോഡ് മംഗൽപാടി ദേശീയപാതയിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ചേലക്കര സ്വദേശികളായ ഡോ. രാമനാരായണൻ(52), ഭാര്യ വത്​സല(45), രഞ്​ജിത്​(20), നിധീഷ്(20) എന്നിവരാണ്​ മരിച്ചത്​. 
 
പുലർച്ചെ നാലോടെയായിരുന്നു അപകടം. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്ന മംഗലാപുരത്തേക്ക്​ പോവുകയായിരുന്ന കാര്‍ മംഗലാപുരത്തു നിന്ന്​ കാസർകോ​ട്ടേക്ക്​ വരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം നടന്നത്.​ 
Next Article